തന്നെ പുറത്താക്കിയ നടപടി അപഹാസ്യം; മെമ്പര്‍ഷിപ്പില്ലാത്ത തന്നെ എങ്ങനെ പുറത്താക്കുമെന്ന് ടി. എച്ച്. മുസ്തഫ

single-img
30 May 2014

mustafaമെമ്പര്‍ഷിപ്പില്ലാത്ത തന്നെ എങ്ങനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി. എച്ച്. മുസ്തഫ. രാഹുല്‍ ഗാന്ധി ജോക്കറാണെന്നുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന കെപിസിസി നിര്‍വാഹക സമതി മുസ്തഫയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

താന്‍ അടക്കമുള്ള പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ മെംമ്പര്‍ഷിപ്പില്ലെന്നാണ് മുസതഫപറഞ്ഞത്. ഇതിനാല്‍ തന്നെ സസ്‌പെന്‍ഡു ചെയ്ത നടപടി അപഹാസ്യമാണെന്നും മുസ്തഫ പ്രതികരിച്ചു.