കേന്ദ്രസര്‍ക്കാര്‍ പ്രതിരോധമേഖലയിലും റെയില്‍വേയിലും നൂറുശതമാനം വിദേശനിക്ഷേപത്തിനൊരുങ്ങുന്നു

single-img
30 May 2014

modiപ്രതിരോധമേഖലയിലും റെയില്‍വേയിലും 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായാണ് സൂചന.

പ്രതിരോധ മേഖലയില്‍ 26 ശതമാനത്തില്‍ നിന്നാണ് വിദേശനിക്ഷേപം നൂറു ശതമാനമാകുന്നത്. ഇതിനുള്ള അനുമതി വാണിജ്യമന്ത്രാലയം നല്കിക്കഴിഞ്ഞതായാണ് സൂചന. ഇതിനുവേണ്ടിയുള്ള കുറിപ്പ് വാണിജ്യമന്ത്രാലയം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു നല്കി. മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി നടപ്പാക്കാന്‍ മടിച്ച നിര്‍ദേശമാണിത്.

പ്രതിരോധമേഖല കൂടാതെ റെയില്‍വേയിലും നിര്‍മാണ, അടിസ്ഥാനസൗകര്യ വികസന മേഖലകളിലും നൂറുശതമാനം വിദേശനിക്ഷേപം കൊണ്ടുവരാനും സര്‍ക്കാര്‍ നീക്കമുണ്ട്.