ലക്ഷ്മി റായ് വീണ്ടും മലയാള സിനിമയിൽ

single-img
30 May 2014

deതെന്നിന്ത്യൻ നടി ലക്ഷ്മി റായ് വീണ്ടും മലയാള സിനിമയിൽ എത്തുന്നു . മമ്മൂട്ടിയെ നായകനാക്കി നവാഗതനായ അജയ് വാസുദേവൻ ഒരുക്കുന്ന രാജാധി രാജ എന്ന പേരിട്ടിരിക്കുന്ന സിനിമിയിലൂടെയാണ് ലക്ഷ്മി വീണ്ടും മലയാളത്തിലെത്തുന്നത്. ചട്ടമ്പിനാട് എന്ന സിനിമയിലാണ് ഇതിനു മുന്പ് ലക്ഷ്മി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്.

 

 

 

 

കോമഡി – ആക്ഷൻ എന്‍റര്‍ടെയ്നറായ ഈ സിനിമയ്ക്ക് ഉദയ്കൃഷ്ണ – സിബി കെ.തോമസ് ടീമാണ് തിരക്കഥ രചിക്കുന്നത്. ജൂണ്‍ ഒമ്പതിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഓണം റിലീസായി പ്രദർശനത്തിനെത്തും.