ജനങ്ങള്‍ക്ക് വായ്പ ഇളവ് നല്‍കണമെന്ന് ബാങ്കുകളോട് ചെന്നിത്തല

single-img
30 May 2014

Chennithalaബ്ലേയ്ഡുകാരെ ഒതുക്കാനുറച്ചുള്ള നടപടികളുടെ ഭാഗമായി വായ്പ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്ലാ നാഷണല്‍സൈഡ് ബാങ്ക് ചെയര്‍മാര്‍ക്കും ആഭ്യന്തര മന്ത്രി കത്തയച്ചു. പലിശ ഇളവോടുകൂടി വായ്പ അനുവദിക്കണമെന്നും. കടുത്ത ജാമ്യ വ്യവസ്ഥകള്‍ ഒഴിവാക്കി ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊള്ളപ്പലിശക്കാരുടെ പിടിയില്‍പ്പെട്ട് സംസ്ഥാനത്ത് നിരവധിപേര്‍ ആത്മഹത്യ ചെയ്‌തെന്നും പലരുടേയും കിടപ്പാടം വരെ നഷ്ടപ്പെട്ടുവെന്നും ഇനിയും ഈ സ്ഥിതി തുടരാതിരിക്കാന്‍ ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌