മാധ്യമ രംഗവും വിഴുങ്ങി റിലയൻസ്;സിഎന്‍എന്‍-ഐബിഎന്‍ ഉൾപ്പെടെയുള്ള ചാനലുകൾ ഇനി റിലയൻസിനു സ്വന്തം

single-img
30 May 2014

network18മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലിയൻസ് ഇൻഡ്രസ്ട്രീസ് ലിമിറ്റെഡ്(ആർ.ഐ.എൽ), നെറ്റ് വർക്ക് 18 മീഡിയാ ഇൻവെസ്റ്റ്മെന്റിന്റെ കീഴിലുള്ള ടി.വി.18 ബ്രോഡ്കാസ്റ്റ് ലിമിറ്റഡിന്റെ നിയന്ത്രണം ഏറ്റടുത്തതായി അറിയിച്ചു. ആർ.ഐ.എൽ 4,000 കോടി രൂപ നൽകിയാണ് നെറ്റ് വർക്ക് 18 ന്റെ കീഴിലുള്ള എല്ലാ മാധ്യമ സ്ഥാപനങ്ങളും വാങ്ങിയത്. ഇനി മുതൽ സീഎൻഎൻ-ഐബിഎൻ ഉൾപെടെയുള്ള സ്ഥാപനങ്ങൾ റിലയൻസിന്റെ കീഴിലാകും.Reliance-Industries-Logo (1)

നെറ്റ്‌വര്‍ക്ക് 18ന്റെ ഉപഗ്രൂപ്പായ ടിവി18 ബ്രോഡ്കാസ്റ്റ് ലിമിറ്റഡാണ് സിഎന്‍എന്‍-ഐബിഎന്‍, ഐബിഎന്‍7, സിഎന്‍ബിസി-ടിവി18, സിഎന്‍ബിസി ആവാസ്,കളേഴ്സ് എന്നീ ചാനലുകളുടെ ഉടമസ്ഥര്‍.

rajdeep-sardesaiiഐബിഎന്‍ലൈവ്.കോം, മണികണ്‍ട്രോള്‍.കോം, ഫസ്റ്റ്‌പോസ്റ്റ്.കോം, ക്രിക്കറ്റ്‌നെക്‌സ്റ്റ്.ഇന്‍, ഹോംഷോപ്പ്18.കോം, ബുക്ക്‌മൈഷോ.കോം ഇൻ.കോം തുടങ്ങിയ വെബ്സൈറ്റുകളും ഇനി മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പാകും നിയന്ത്രിക്കുക.

നെറ്റ്‌വര്‍ക്ക് 18 പ്രമോട്ടറായ രാഘവ് ബാഹ്ലും ഭാര്യ റിതു കപൂറും കമ്പനിയില്‍നിന്ന് രാജിവച്ചു. റിലയൻസ് ഏറ്റെടുത്തതിനെ തുടർന്നാണു രാജി.മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായിയും സാഗരിക ഘോഷും ജൂണ്‍ ഒന്ന് മുതല്‍ 30 വരെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇവരും രാജിവയ്ക്കുമെന്നാണ് സൂചന.സിഎന്‍എന്‍-ഐബിഎന്നിലെ സുഹാസിനു ഹൈദർ ദി ഹിന്ദുവിൽ ചേരുമെനാണു ലഭിക്കുന്ന വിവരം