മോദി വന്നിട്ടും മാറ്റമില്ല;ഡീസലിന്റെ പ്രതിമാസ വിലവര്‍ദ്ധനവ് തുടരും

single-img
30 May 2014

DIESEL-PRICE-SL-2-2-2012ഡീസലിന്റെ പ്രതിമാസമുള്ള 50 പൈസയുടെ വിലവര്‍ദ്ധനവ് തുടരുമെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍.എണ്ണക്കമ്പനികള്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പ്രതിമാസ വിലവര്‍ദ്ധന ഒഴിവാക്കാനുള്ള സാധ്യതയില്ലെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പ്രതിമാസം വിലവര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയത്.ബിജെപി സര്‍ക്കാര്‍ വന്നതിനുശേഷം പ്രതിമാസ വര്‍ദ്ധന ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു

ഡീസലിന് ലിറ്ററിന് നാല് രൂപ 41 പൈസ നഷ്ടം നേരിടുമെന്നാണ് എണ്ണക്കമ്പനികളുടെ ഉയർത്തുന്ന വാദം. ഇതംഗീകരിച്ചാണു വിലവര്‍ദ്ധനവ് തുടരണമെന്നുള്ള തീരുമാനം