ദിദിമോസ് ബാവ വിശുദ്ധ താപസ ശ്രേഷ്ഠന്‍ : മാര്‍ നിക്കോദിമോസ്

single-img
30 May 2014

eeyw4y3w54ന്യൂയോര്‍ക്ക് : കാലം ചെയ്ത പരി.ദിദിമോസ് കാത്തോലിക്കബാവ, സന്യാസി സമൂഹത്തിന് പുതിയ കാഴ്ചപ്പാടുകള്‍ നല്‍കി വിശുദ്ധിയുടെ പടവുകള്‍ കയറിയ പരിശുദ്ധനായിരുന്നുവെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിലക്കല്‍-മാവേലിക്കര ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോഷ്വമാര്‍ നിക്കോദിമോസ് പ്രസ്ഥാവിച്ചു.

ന്യൂഹൈഡ് പാര്‍ക്കിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് പരിശുദ്ധ ബാവയുടെ അനുസ്മരണനപ്രാര്‍ത്ഥനകള്‍ക്കും അനുസ്മരണന സമ്മേളനത്തിനും മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. താബോര്‍ സന്യാസി സമൂഹത്തിന് നേതൃത്വം നല്‍കുകയും കൃത്യനിഷ്ഠയുള്ള അദ്ധ്യാപകനും കറതീര്‍ന്ന വിശ്വാസിയുമായി അനേകരുടെ മനസ്സില്‍ നില നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു കാലം ചെയ്ത ദിദിമോസ് പ്രഥമന്‍ ബാവയെന്നും പിതാവിനൊപ്പം ഒരേ ക്ലാസില്‍ പഠിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും. വെരി. റവ.പി.എസ് . സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പ അനുസ്മരിച്ചു.

സ്വരമാധുര്യം കൊണ്ട് വിസ്മയപ്രപഞ്ചം സൃഷ്ടിക്കുകയും , നിഷ്ഠയായ ജീവിത ശൈലികൊണ്ട് മലങ്കര സഭയ്ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്ത പരിശുദ്ധ പിതാവിന്റെ ഹൃസ്വകാല നേതൃത്വം ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടവയാണെന്ന് മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി അംഗം കോരസണ്‍ വര്‍ഗീസ് പറഞ്ഞു.

റവ.ഫാ.ജോര്‍ജ് മാത്യൂ , റവ.ഫാ.ഗ്രിഗറി വര്‍ഗീസ്, മുന്‍സഭാ മാനേജിംഗ് കമ്മിറ്റി അംഗം കോര.കെ.കോര, സാം ഫിലിപ്പ്, മറിയക്കുട്ടി ബാവു തുടങ്ങിയവര്‍ തിരുമേനിയുമായുണ്ടായിരുന്ന ഊഷ്മള ബന്ധം അനുസ്മരിച്ചു.