കണ്‍സോര്‍ഷ്യം ഓഫ് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തനം തുടങ്ങി

single-img
30 May 2014

10379229_10203197627198196_1547655945_nതിരുവനന്തപുരം: കേരളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം) പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിഡന്റായി ഷാജി എ ജോണ്‍(മെട്രോമാറ്റിനി ഡോട്ട് കോം), സെക്രട്ടറിയായി പ്രജോദ് പി ആര്‍(റോമിംഗ്‌ഐസ് ഡോട്ട് ഇന്‍ഫോ), ട്രഷററായി ഡോ.രാജേഷ്‌കുമാര്‍(എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട് ഡോട്ട് കോം) എന്നിവരെ തിരഞ്ഞെടുത്തു. സെയ്ദ് ഷിയാസ്(ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ്), സന്ദീപ് ശശികുമാര്‍(മലയാളം ഇമാഗസിന്‍ ഡോട്ട് കോം വൈസ് പ്രസിഡന്റ്),അല്‍ അമീന്‍(ഇവാര്‍ത്ത ഡോട്ട് ഇന്‍ ജോയിന്റ് സെക്രട്ടറി),അമല്‍ ബാബു(എന്റെ സിറ്റി ഡോട്ട് കോം ജോയിന്റ് ട്രഷറര്‍), സൂര്യജിത്ത്(ടെക്‌നോപാര്‍ക്ക് ടുഡേ ഡോട്ട് കോം),വിനോദ് ശശിധരന്‍(ഈസ്റ്റ് കോസ്റ്റ് ഡെയിലി ഡോട്ട് കോം), രാംകുമാര്‍ എസ്(നെല്ല് ഡോട്ട് നെറ്റ്), രതീഷ് നാരായണന്‍(സകലതും ഡോട്ട് കോം)(എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍. കേരളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെയും കൂട്ടായ്മ എന്നനിലയിലാണ് സംഘടനയുടെ പ്രവര്‍ത്തനം. കണ്‍സോര്‍ഷ്യം ഓഫ് ഓണ്‍ലൈന്‍ മീഡിയയുടെ ഔപചാരികമായ ഉദ്ഘാടനം അടുത്തമാസം തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.