ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ സാനിയ മിര്‍സ പ്രവേശിച്ചു

single-img
30 May 2014

Sania Mirzaപാരിസ്: സാനിയ മിര്‍സ ഫ്രഞ്ച് ഓപ്പണിൽ വനിതാ വിഭാഗം ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. വനിതാ ഡബിള്‍സില്‍ സിംബാബ്‌വേക്കാരിയായ കാര ബ്ലാക്കിനൊപ്പവും മിക്‌സഡ് ഡബിള്‍സില്‍ റുമാനിയന്‍ ജോഡി ഹൊരിയ തക്കാവുവിനൊപ്പുമാണ് സാനിയ അടുത്ത റൗണ്ടിലെത്തിയത്.

അഞ്ചാം സീഡായ സാനിയയും കാരയും സ്ലൊവാക്-ഇസ്രായലി സഖ്യമായ ഡാനിയേല ഹാന്റുചോവയെയും ഷഹര്‍ പീറിനെയും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-3.

മിക്‌സഡ് ഡബിള്‍സില്‍ നാലാം സീഡായ ചെക് റിപ്പബ്ലിക്കിന്റെ മാര്‍സിന്‍ മത്‌വോസ്‌കി-ക്വെറ്റ പെഷ്‌കെ സഖ്യത്തെയാണ് സാനിയയും തക്കെവുവും തോല്‍പിച്ചത്. സ്‌കോര്‍: 4-6, 6-3, 10-7.

രണ്ടാം റൗണ്ടില്‍ കനേഡിയന്‍-പോളിങ് സഖ്യമായ ഗബ്രിയേല ദബ്രോവ്‌സ്‌കിയും അലിസ്ജ റൊസോള്‍സ്‌കയുമാണ് രണ്ടാം റൗണ്ടില്‍ സാനിയ സഖ്യത്തിന്റെ എതിരാളികള്‍.

അതേസമയം രോഹന്‍ ബൊപ്പണ്ണ-അയ്‌സം ഖുറേഷി സഖ്യം ഒന്നാം റൗണ്ടില്‍ ജൊനാഥന്‍ എര്‍ലിച്ച്-മാഴ്‌സലൊ മെലോ സഖ്യത്തോട് തോറ്റു പുറത്തായി. സ്‌കോര്‍: 6-3, 6-4.