വിദ്യാബാലൻ വീണ്ടും മലയാളത്തിൽ അഭിനയിച്ചേക്കും

single-img
29 May 2014

vidhyaനടി വിദ്യാബാലൻ വീണ്ടും മലയാളത്തിൽ അഭിനയിച്ചേക്കും. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി അന്തരിച്ച കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്.

 

 

 

കമലാണ് ഈ സിനിമ ഒരുക്കുന്നത്. അടുത്ത വർഷം മദ്ധ്യത്തോടെ മാത്രമെ സിനിമ തുടങ്ങുകയുള്ളൂ എന്ന് ആണ് റിപ്പോർട്ട്‌.മാധവിക്കുട്ടിയുടെ സമീപനങ്ങൾക്ക് യോജിക്കുന്ന നടി വിദ്യയാണെന്ന് കമൽ പറഞ്ഞു.

 

 

എന്നാൽ അതേസമയം വിദ്യയുമായി ഇതുവരെ ച‌ർച്ചകൾ ഒന്നും നടത്തിയിട്ടില്ലെന്നും കമൽ പറഞ്ഞു.പൃഥ്വിരാജ് നായകനായ ഉറുമി എന്ന സിനിമയിലാണ് വിദ്യ ഇതിനു മുന്പ് മലയാളത്തിൽ അഭിനയിച്ചത്.