നരേന്ദ്രമോദിയുടെ വീട്ടില്‍ നിന്നും വിമാനത്താവളത്തിലേക്ക് തുരങ്കം നിര്‍മ്മിക്കുന്നു

single-img
29 May 2014

Thurangamപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയായ 7 ആര്‍.സി.ആറില്‍ നിന്നും സഫാര്‍ദുങ് വിമാനത്താവളത്തിലേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ തുരങ്കം നിര്‍മ്മിക്കുന്നു. കമര്‍ അതുര്‍ക്ക് മാര്‍ഗ്, ഗോള്‍ഫ് കോഴ്‌സ്, സാഫ്ദര്‍ജുങ് ശവകുടീരം എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന തുരംഗം വിമാനത്താവളത്തിലെ ഹെലിക്കോപ്റ്റര്‍ ഹാങര്‍ യൂണിറ്റില്‍ അവസാനിക്കുന്ന രീതിയിലാണ് നിര്‍മ്മിക്കുന്നത്.

സഫാര്‍ദുങ് വിമാനത്താവളവും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും തമ്മില്‍ റോഡു മാര്‍ഗ്ഗം മൂന്ന് കിലോമീറ്റര്‍ ദൂരമുള്ളത് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഒന്നര കിലോമീറ്ററായി കുറയും. ഈ രഹസ്യ തുൃരങ്കത്തിന്റെ നിര്‍മ്മാണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കുമന്നാണ് അറിയുന്നത്.

വിദേശ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരുടെ വസതികളില്‍ നിന്നും വിമാനത്താവളങ്ങളിലേക്കുള്ള തുരങ്കങ്ങളുടെ മാതൃകയിലാണ് ഇതിന്റെയും നിര്‍മ്മാണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2010 ല്‍ ഈ തുരങ്കത്തിന്റെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും ഇടയ്ക്ക് മുടങ്ങിപ്പോയിരുന്നു.