ടി.എച്ച്.മുസ്തഫയെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

single-img
29 May 2014

mustafaരാഹുൽ ഗാന്ധിയുടെ കുട്ടിക്കളിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപ്പിച്ചതെന്നും രാഹുൽ ഒരു ജോക്കറാണെന്നും പറഞ്ഞ മുൻ മന്ത്രി ടി.എച്ച്. മുസ്തഫയെ കോൺഗ്രസിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി യോഗത്തിനു ശേഷം അദ്ധ്യക്ഷൻ വി.എം.സുധീരനാണ് അന്വേഷണവിധേയമായി ആണ് മുസ്തഫയ്ക്ക് സസ്‌പെന്‍ഷന്‍ എന്ന് പറഞ്ഞു .

 

 

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് ഉത്തരവാദിയായ രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ ഉപാദ്ധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് മുന്‍മന്ത്രി ടി.എച്ച്.മുസ്തഫ ആവശ്യപ്പെട്ടിരുന്നു . സ്വയം ഒഴിഞ്ഞില്ലെങ്കില്‍ രാഹുലിനെ ഉപാദ്ധ്യക്ഷ സ്ഥാനത്തു നിന്നു പുറത്താക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു .

 

 

ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. ഇടുക്കിയിലെ പരാജയം അന്വേഷിക്കുക കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ്ബാബു അധ്യക്ഷനായ സമിതിയാകും. മറ്റിടങ്ങളിലെ പരാജയത്തെക്കുറിച്ച് സി.വി പത്മരാജന്‍ കമ്മിറ്റിയാകും പരിശോധിക്കുക.