ശിവസേന മന്ത്രി അനന്ത് ഗീതെ ചുമതലയേറ്റു

single-img
29 May 2014

Anant_Geeteകാബിനറ്റ് മന്ത്രിസ്ഥാനം ഒരെണ്ണം മാത്രം ലഭിച്ചതിനെത്തുടര്‍ന്നു പ്രതിഷേധത്തിലായിരുന്ന ശിവസേന അംഗം അനന്ത് ഗീതെ പ്രതിഷേധമവസാനിപ്പിച്ചു മന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയുമായി ടെലഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണു ഘന വ്യവസായ വകുപ്പ് ലഭിച്ച അനന്ത് ഗീതെ മന്ത്രാലയത്തിലെത്തി ചുമതലയേറ്റത്. മന്ത്രിസഭാ വികസനം നടക്കുമ്പോള്‍ കൂടുതല്‍ മന്ത്രിസ്ഥാനം ചോദിക്കുമെന്നും ഗീതെ പറഞ്ഞു.

എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് 18 സീറ്റുകളുണെ്ടങ്കിലും ഒരു മന്ത്രിസ്ഥാനം മാത്രമാണു നല്‍കിയത്. വകുപ്പ് മാറ്റിനല്‍കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണെ്ടന്ന് ചൊവ്വാഴ്ച അനന്ത് ഗീതെ പറഞ്ഞിരുന്നു.