സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ രണ്ടിന് തുറക്കും

single-img
29 May 2014

abവേനലവധിക്ക്ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാനതല സ്കൂള്‍ പ്രവേശോത്സവം മലപ്പുറം തിരൂരങ്ങാടിയിലെ തൃക്കുളം ഗവണ്‍മെന്‍റ് സ്കൂളില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. രണ്ടിന് രാവിലെ പത്തിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രവേശോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനാകും. പ്രവേശോത്സവഗാനം പിന്നണിഗായകന്‍ ജി. വേണുഗോപാല്‍ ആലപിക്കും.

 

 
രക്ഷാകര്‍ത്താക്കള്‍ക്കുള്ള കൈപ്പുസ്തകം ‘പരിരക്ഷയുടെ പാഠങ്ങളുടെ’ പരിഷ്കരിച്ച പതിപ്പ് എല്ലാ വിദ്യാലയങ്ങളിലും പ്രകാശനം ചെയ്യും. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. പുതുതായി മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ സ്കൂളുകളിലത്തെുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ അധ്യയനവര്‍ഷം മുതല്‍ ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ പാഠ്യഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലാദ്യമായി ഒന്നാംക്ളാസ് മുതല്‍ സംസ്കൃതഭാഷ പഠിക്കാനുള്ള സൗകര്യവും കലാപഠനത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.