സച്ചിനെ മുഖ്യമന്ത്രി നന്ദി അറിയിച്ചു

single-img
29 May 2014

Oommen chandy-9ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് ഏറ്റെടുത്ത് കേരളത്തിന്റെ ഫുട്‌ബോള്‍ സ്വപ്നങ്ങളെ ഉയരങ്ങളിലെത്തിക്കാന്‍ താത്പര്യം കാട്ടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നന്ദി അറിയിച്ചു. കേരളത്തില്‍ നടക്കുന്ന 35-ാം ദേശീയ കായികമേളയുടെ ഗുഡ്‌വില്‍ അംബാസഡറാകാമെന്നു സമ്മതിച്ചത് സംസ്ഥാനത്തെ കായികപ്രേമികള്‍ രോമാഞ്ചത്തോടെയാണു സ്വീകരിച്ചതെന്നും മുഖ്യമന്ത്രി സച്ചിനയച്ച കത്തില്‍ സ്മരിച്ചു.

ഒരു കായികപ്രതിഭയായി മാത്രമല്ല, കേരളത്തിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമെന്ന നിലയിലും ഫലവത്തായ ബന്ധമായിരിക്കും സച്ചിനും കേരളവും തമ്മിലുണ്ടാകുക എന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.