മോദി വഡോദര ഒഴിയും

single-img
29 May 2014

വഡോദരയില്‍ നിന്നും വാരണാസിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച മോദി പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നരേന്ദ്ര മോദി ഇതില്‍ വഡോദരയെ കൈവിടും. രണ്്ടു സീറ്റുകളിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ മോദി വിജയിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ വാരണാസി സീറ്റ് നിലനിര്‍ത്താനാണ് മോദിക്കു താല്‍പര്യം.വഡോദര സീറ്റ് മോദി ഉപേക്ഷിക്കുമെന്ന വാര്‍ത്ത ബിജെപി ഗുജറാത്ത് ഘടകം സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് മോദിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.