ഒരു അഞ്ചാം ക്ലാസുകാരി, അഞ്ച് പത്താം ക്ലാസുകാര്‍, രണ്ട് പന്ത്രണ്ടാം ക്ലാസുകാര്‍; ഇങ്ങനെ പോകുന്നു കേന്ദ്രമന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍

single-img
29 May 2014

uma2346 അംഗ കേന്ദ്രമന്ത്രിസഭയില്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായത്. എന്നാല്‍ സ്മൃതിയുടെ പന്ത്രണ്ടാം ക്ലാസിനു താഴെ യോഗ്യതയുള്ള ഏഴുപേരും സ്മൃതിയോടൊപ്പം യോഗ്യതയുള്ള ഒരാളും മോദി മന്ത്രിസഭയിലുണ്ട്.

ഇതില്‍ വിദ്യാഭ്യാസത്തോട് ഒട്ടും മമതയില്ലാത്തത്് ബി.ജെ.പിയുടെ തീപ്പൊരി നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ഉമാഭാരതിക്കാണ്. അഞ്ചാം ക്ലാസ് മാത്രമാണ് ഉമാഭാരതിയുടെ വിദ്യാഭ്യാസ യോഗ്യത.

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അഞ്ചു മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ട്. അകാലിദളിന്റെ പ്രതിനിധിയും പഞ്ചാബ് ഉപമുഖ്യമന്ത്രിയുടെ ഭാര്യയുമായ ഭക്ഷ്യസംസ്‌കരണ മന്ത്രി ഹര്‍സ്മൃത് കൗര്‍, വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, വ്യോമയാന സഹമന്ത്രി ജി.എം. സിദ്ധേശ്വര, ശിവസേന പ്രതിനിധി ആനന്ദ് ഗീഥെ, ഖനി വകുപ്പ് സഹമന്ത്രി വിഷ്ണു ഡിയോ സായി എന്നിവരാണ് പത്ത് കഴിഞ്ഞ് നേരെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചവര്‍.

ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരുമകള്‍ മേനകാ ഗാന്ധിയാണ് വിദ്യാഭ്യാസത്തില്‍ സ്മൃതിയോട് തുല്യം നില്‍ക്കുന്നത്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ മേനകാ ഗാന്ധി പന്ത്രണ്ടാം ക്ലാസുകാരിയാണ്.

ആറ് ബിരുദധാരികള്‍, 17 പ്രൊഫഷണല്‍ ബിരുദധാരികള്‍, 3 ഡോക്ടറേറ്റുകാര്‍ തുടങ്ങിയവരുമുണ്ട് മോദി മന്ത്രിസഭയില്‍ ഭരണം നയിക്കാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. പാതിവഴിയില്‍ പഠനം മുടങ്ങിയ മോദി പിന്നീട് വിദൂരവിദ്യാഭ്യാസ സംവിധാനം വഴിയാണ് വിദ്യാഭ്യാസം നേടിയത്.

1