ട്രെയിനിൽ നിന്ന് ടിക്കറ്റ് പരിശോധകൻ തള്ളിയിട്ട സ്ത്രീ മരിച്ചു

single-img
29 May 2014

ladyഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ടിക്കറ്റ് പരിശോധകൻ തള്ളിയിട്ട സ്ത്രീ മരിച്ചു. ട്രെയിൻ സ്‌റ്റേഷൻ വിട്ടപ്പോൾ എ.സി കോച്ചിൽ ചാടിക്കയറിയ സ്ത്രീയെ ടിടിആർ തള്ളിയിടുകയായിരുന്നുവെന്നാണ് ആരോപണം. ജനറൽ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിൽ ഉണ്ടായിരുന്നത്. ടിടിആറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉജ്ജ്വൽ​ പാണ്ഡെ (38)​ എന്ന സ്ത്രീയാണ് മരിച്ചത്. എൽടിടി-രാജേന്ദ്ര നഗർ പാറ്റന എക്സപ്രസിലാണ് സംഭവം. ടിടിആർ മദ്യലഹരിയിലായിരുന്നുവെന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കൾ പറഞ്ഞു.

Support Evartha to Save Independent journalism