ജർമ്മൻ ലോകകപ്പ് ഫുട്ബോൾ ടീമിൽ ഉൾപ്പെട്ട 2 താരങ്ങൾ കാർ അപകടത്തിൽപ്പെട്ടു

single-img
29 May 2014

accident-logo3ലോകകപ്പിന് ദിവസങ്ങൾ ശേഷിക്കേ ജർമ്മൻ ലോകകപ്പ് ഫുട്ബോൾ ടീമിൽ ഉൾപ്പെട്ട 2 താരങ്ങൾ കാർ അപകടത്തിൽപ്പെട്ടു. ടീമിലെ പ്രതിരോധ നിരയിൽ താരം ബനഡിക്ട് ഹോവേഡ്സും മധ്യനിരതാരം ജൂലിയാൻ ഡ്രാക്സലറുമാണ് അപകടത്തിൽ പെട്ടത്. ഇറ്റലിയിലെ സെന്റ് ലിയോണാർഡ് മരിനോയിലായിരുന്നു അപകടം. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

 

 
ലോകകപ്പിന് മുന്നോടിയായി ഇറ്റലിയിൽ നടക്കുന്ന ട്രെയിനിംഗ് ക്യാന്പിൽ പങ്കെടുത്ത് മടങ്ങവേ ഫോർമുല വൺ ഡ്രൈവർ നിക്കോ റോസ്ബർഗ് ഓടിച്ചിരുന്ന കാറുമായി ഇവരുടെ മെഴ്സിഡസ് കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇരു കാറുകൾക്കുമിടയിൽപ്പെട്ട ടൂറിസ്റ്റുകളായ 2 വഴിയാത്രക്കാരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.