ഇംഫാലിൽ സ്ഫോടനത്തിൽ രണ്ടു മരണം,എട്ടു പേർക്ക് പരിക്കേറ്റു

single-img
29 May 2014

imമണിപ്പൂരിൽ തലസ്ഥാനമായ ഇംഫാലിൽ ഒരു ചന്തയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  വൈകിട്ട് അഞ്ചേകാലോടെയാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരിൽ ഏറെയും കുടിയേറ്റ തൊഴിലാളികളാണ്. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് പൊലീസ് അറിയിച്ചു. എന്നാൽ,​ പ്രാദേശിക തീവ്രവാദ ഗ്രുപ്പായിരിക്കാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും  പൊലീസ് അറിയിച്ചു.