കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടര്‍ക്കുനേരെ ആക്രമണം

single-img
29 May 2014

conductorകെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടര്‍ക്കുനേരെ ആക്രമണം ഉണ്ടായതായി പരാതി . തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍നിന്ന് വെങ്ങാനൂരിലേക്കുപോയ സിറ്റി ബസ്സിലെ കണ്ടക്ടര്‍ രേഖയ്ക്കാണ് യാത്രക്കാരന്റെ ചവിട്ടേറ്റത്. മോശമായ പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അക്രമം എന്ന് രേഖ പറഞ്ഞു . കണ്ടക്ടറെ ചവിട്ടിയശേഷം പുറത്തിറങ്ങിയ യുവാവ് ബസ്സിനുനേരെ കല്ലെറിഞ്ഞു. രണ്ട് സ്ത്രീകള്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. വനിതാ കണ്ടക്ടറുടെ പരാതിയില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Support Evartha to Save Independent journalism