മഞ്‌ജുയെത്തി അമലാപോളിന്റെ അവസരം പോയി

single-img
29 May 2014

manju-amala-paulമലയാളികളുടെ മാനസപുത്രി മഞ്‌ജു വാര്യരുടെ തിരിച്ച് വരവ് കൊണ്ട് മലയാളത്തിലെ മുന്‍നിര നായികമാർക്ക് അവസരങ്ങൾ നഷ്ട്പ്പെട്ടു തുടങ്ങി. അതിന്റെ ആദ്യ രക്‌തസാക്ഷി ആകാൻ സാധ്യത അമലാപോള്‍ ആയിരിക്കും. വിവാഹ വാര്‍ത്തയെ തുടര്‍ന്ന്‌ ‘വാസ്‌താ നീ വാണുക’ എന്ന ചിത്രം നഷ്‌ടപ്പെട്ട അമലാപോളിന്‌ മലയാളത്തിലെ ജോഷിച്ചിത്രം നഷ്‌ടമാകുമെന്നാണ് സൂചന.

മോഹന്‍ലാലിനെ നായകനാക്കി ജോഷി ചെയ്യുന്ന ലൈലാ ഓ ലൈലയില്‍ ചിലപ്പോൾ അമലയ്‌ക്ക് പകരം മഞ്‌ജു എത്തിയേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്‌ഥിരീകരണം വന്നു തുടങ്ങിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ ചർച്ച തുടങ്ങിക്കഴിഞ്ഞു. ജോഷിയോ മഞ്‌ജുവോ ഇക്കാര്യത്തോട്‌ പ്രതികരിച്ചിട്ടില്ല.

കഹാനി, നമസ്‌തേ ലണ്ടന്‍, ഡി ഡേ തുടങ്ങിയ ബോളിവുഡ്‌ ചിത്രങ്ങള്‍ക്കായി തിരക്കഥ രചിച്ച മുംബൈ മലയാളി സുരേഷ്‌ നായര്‍,  പേന ചലിപ്പിക്കുന്ന ചിത്രം ഒരു കോമടി ത്രില്ലര്‍ ആയിരിക്കുമെന്നാണ്‌ പറയപ്പെടുന്നത്.  ജോഷിയുടെ മോഹന്‍ലാൽ ചിത്രം റണ്‍ ബേബി റണ്ണില്‍ നായിക അമലാപോള്‍ ആയിരുന്നു. അതേസമയം ജോഷി ചിത്രം പത്രത്തില്‍ നായിക മഞ്‌ജു വാര്യരായിരുന്നു.