ഭരണം കാര്യക്ഷമമാക്കാന്‍ പത്തിന പരിപാടിയുമായി പ്രധാനമന്ത്രി

single-img
29 May 2014

Newswala-i-Narendra_Modi_RSS__BJP-Fl-1കേന്ദ്ര സര്‍ക്കാരിന്റെ നയപരിപാടികളുടെ മുന്‍ഗണനാക്രമം നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സംവിധാനത്തിന് ജനകീയ മുഖം നല്‍കുമെന്നും സർക്കാർ പ്രഖ്യാപിച്ച പത്തിന പരിപാടികളിൽ പറയുന്നു

 

  • ഉദ്യോഗസ്ഥരില്‍ വിശ്വാസം വളര്‍ത്തുക.
  • ഉദ്യോഗസ്ഥരുടെ നവീനമായ ആശയങ്ങള്‍ സ്വീകരിക്കുകയും അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുക.
  • ഭരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുക. ഇ-ലേലം പ്രോത്സാഹിപ്പിക്കുക.
  • വിദ്യാഭ്യാസം, ആരോഗ്യം, ജലവിഭവം, റോഡുകള്‍ എന്നിവയ്ക്ക് മുന്തിയ പരിഗണന നല്‍കുക.
  • ജനങ്ങളെ കേന്ദ്രീകരിച്ചതാവണം സര്‍ക്കാരിന്റെ നയങ്ങള്‍.
  • അടിസ്ഥാനസൗകര്യങ്ങളുടെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ സമൂലമായ പരിഷ്‌കാരം. മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന് സംവിധാനം ഉണ്ടാക്കും.
  • സാമ്പത്തികരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും.
  • നയങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും.
  • സര്‍ക്കാര്‍ നയങ്ങളില്‍ സുസ്ഥിരത ഉറപ്പുവരുത്തും.

എന്നിവയാണു പത്തിന പരിപാടികൾ.കൂടാതെ മന്ത്രാലയങ്ങള്‍ നൂറ് ദിവസത്തിനകം നടപ്പാക്കേണ്ട മുന്‍ഗണനാ ക്രമങ്ങള്‍ തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു