സിബിഎസ്‌സി പ്ലസ് ടു പരീക്ഷയിൽ കെജ്രിവാളിന്റെ മകൾ ഹർഷിതയ്ക്ക് 96% മാർക്ക്

single-img
29 May 2014

arvind-kejriwal-family-photos-daughter-harshita-kejriwal (3) (1)മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മകൾ ഹർഷിത കെജ്രിവാളിനു സിബിഎസ്‌സി പ്ലസ് 2 പരീക്ഷയിൽ 96 % മാർക്ക് സ്വന്തമാക്കി.തന്റെ മാർക്കിൽ സന്തോഷമുണ്ടെന്നും അച്ഛന്റെ പാത പിന്തുടർന്ന് ഐഐടിയിൽ പഠിക്കാനാണു ആഗ്രഹമെന്നും ഹർഷിത പറഞ്ഞു.ഫിസിക്സിലാണു ഹർഷിതയ്ക്ക് ഏറ്റവും ഉയർന്ന മാർക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്

മാതാപിതാക്കളാണു തന്റെ റോൾ മോഡലെന്നും,രാഷ്ട്രീയത്തിലുള്ള അച്ഛന്റെ ജയപരാജയങ്ങൾ തന്റെ പഠിത്തത്തെ ബാധിച്ചിട്ടില്ലെന്നും ഹർഷിത പറഞ്ഞു