ചെന്നൈ രണ്ടാം ക്വാളിഫയറിൽ കടന്നു

single-img
29 May 2014

chennai_super_kings_ipl_logoമുംബൈ: ഐ.പി.എല്‍. എലിമിനേറ്ററിൽ മുംബൈക്കെതിരേ ചെന്നൈക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ മുംബൈ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 173 റണ്‍സ്‌ എടുത്തു. ലെന്‍ഡല്‍ സിമന്‍സ്(67), മൈക്ക് ഹസി(39) എന്നിവരുടെ മികവിലാണ് മുംബൈ മികച്ച സ്കോര്‍ നേടിയത്. സുരേഷ്‌ റെയ്‌ന(54), ഫാഫ്‌ ഡൂപ്ലെസിസ്‌(34) എന്നിവരുടെ മികവില്‍ ചെന്നൈ 18.4 ഓവറില്‍ വിജയം ഉറപ്പിച്ചു.

ചെന്നൈയ്ക്കുവേണ്ടി മോഹിത് ശര്‍മ്മ, ആശിഷ് നെഹ്റ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റു വീതം നേടി.

രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ്‌ കിംഗ്‌സുമായി ചെന്നൈ ഏറ്റു മുട്ടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം കൊല്‍ക്കൊത്തയുമായുളള ഫൈനലിന് അര്‍ഹത നേടും.