പതിനാറാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം ജൂണ്‍ നാല് മുതല്‍

single-img
29 May 2014

parപതിനാറാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം ജൂണ്‍ നാല് മുതല്‍ പന്ത്രണ്ട് വരെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

 

 

 

ആദ്യം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും തുടര്‍ന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പുമാണ് നടക്കുക. തുടര്‍ന്ന് രാഷ്ട്രപതി സംയുക്ത സഭയെ അഭിസംബോധന ചെയ്യും. ഇതിനുള്ള നന്ദി പ്രമേയത്തോടെ സഭ പിരിയും. ജൂലായിലായിരിക്കും മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം.

 

 

 

സഭയില്‍ മൂന്ന് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കോണ്‍ഗ്രസ് അംഗം കമല്‍നാഥാണ് പ്രോട്ടെ സ്പീക്കറെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. സത്യപ്രതിജ്ഞാച്ചടങ്ങില്‍ രാഷ്ട്രപതിയെയും പ്രോട്ടെം സ്പീക്കറെയും സഹായിക്കാനായി ഒരു പാനല്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും വെങ്കയ്യ നായിഡു അറിയിച്ചു.