ഭവന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനാണ് മുന്‍ഗണന എന്ന് :വെങ്കയ്യ നായിഡു

single-img
28 May 2014

venakayaരാജ്യത്ത് ഭവന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുകയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു . 2020 ഓടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യം.ഹൗസിംഗ് മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നായിഡു.

 

 

 
എ.ബി വാജ്‌പേയി ഭരണത്തില്‍ പലിശ നിരക്ക് 11ശതമാനത്തില്‍ നിന്ന് 7%-7.5% വരെയായി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. നിലവില്‍ ഇത് 10 ശതമാനത്തിനു മുകളിലാണ്. ഇക്കാര്യം ധനമന്ത്രി അരുണ്‍ ജെയ്റ്റിലുമായി ചര്‍ച്ച ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.