സൂര്യനെല്ലി കേസിലെ പ്രതികളെ ഹാജരാക്കാന്‍ കോടതി നല്കിയ സമയപരിധി ഇന്നവസാനിക്കും

single-img
28 May 2014

courtസ്‌പെഷല്‍ കോടതി സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ നല്കിയ സമയപരിധി ഇന്നവസാനിക്കും.

28നു മുമ്പായി പ്രതികളെ അറസ്റ്റു ചെയ്ത് ഹാജരാക്കാനാണു ക്രൈംബ്രാഞ്ചിന് സ്‌പെഷല്‍ കോടതി ഉത്തരവു നല്കിയത്. പ്രതികള്‍ക്കെതിരേയുള്ള വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച വരെ ഏഴു പ്രതികളെ മാത്രമേ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളു. ഇന്നു ബാക്കി പ്രതികളെ അറസ്റ്റു ചെയ്‌തേക്കുമെന്നാണ് സൂചന. ചില പ്രതികള്‍ ഇന്നു കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.