മന്ത്രിസഭയില്‍ വേണ്ട പരിഗണന കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ആനന്ദ് ഗീഥെ സ്ഥാനമേറ്റെടുത്തില്ല

single-img
28 May 2014

shivaഎന്‍.ഡി.എ. സഖ്യത്തില്‍ ബി.ജെ.പി.യ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടും മന്ത്രിസഭയില്‍ വേണ്ട പരിഗണന കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിസഭയിലെ ശിവസേനാ അംഗമായ ആനന്ദ് ഗീഥെ ചൊവ്വാഴ്ച ഓഫീസിലെത്തി സ്ഥാനമേറ്റെടുത്തില്ല.

 

 

 

 

18 അംഗങ്ങളെയാണ് ശിവസേന ഇത്തവണ പാര്‍ലമെന്റിലെത്തിച്ചത്. എന്നാല്‍, ലഭിച്ചത് ഒരു മന്ത്രിസ്ഥാനവും. മൂന്ന് കാബിനറ്റ് മന്ത്രിമാരടക്കം നാല് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നായിരുന്നു പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നത്. ഇക്കാര്യം പാര്‍ട്ടി പ്രസിഡന്റ് ഉദ്ധവ് താക്കറെ സംസ്ഥാനത്തെയും കേന്ദ്രത്തിലേയും ബി.ജെ.പി. നേതാക്കളെ അറിയിച്ചതാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെടാതെ പോയത് സേനാ നേതൃത്വത്തെ ഞെട്ടിച്ചു. സഖ്യ കക്ഷികള്‍ക്കെല്ലാം ഒരു മന്ത്രിസ്ഥാനമാണ് നല്‍കിയതെന്ന ബി.ജെ.പി. നേതാക്കളുടെ മറുപടിയില്‍ ശിവസേന തൃപ്തരല്ല.