യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും ആദ്യ പരിഗണന: റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ

single-img
28 May 2014

sadananda-gowda_350_063012094957റെയില്‍വേ യാത്രക്കാരുടെ സുരക്ഷയ്ക്കും മെച്ചപ്പെട്ട സൗകര്യത്തിനുമായിരിക്കും പ്രഥമ പരിഗണനയെന്ന് പുതിയ റെയില്‍ മന്ത്രി ഡി. വി. സദാനന്ദ ഗൗഡ. ഗോരഖ്ധാം എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍ മരിച്ച ആളുകളുടെ കുടുംബത്തിന് മൂന്ന ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഇന്ന് ആദ്യമായി ചേര്‍ന്ന കേന്ദ്ര മന്ത്രി സഭയില്‍ രണ്ടു മിനിറ്റ് ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൗനം ആചരിച്ചിരുന്നു. റെയില്‍വേ ചെയര്‍മാനെയും ബോര്‍ഡ് അംഗങ്ങളെയും സുരക്ഷയുടെ കാര്യത്തിലെ നടപടികള്‍ വലിയിരുത്തുന്നതിന് ഉടന്‍ യോഗം വിളിക്കുമെന്നും റെയില്‍മന്ത്രി പറഞ്ഞു.