മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചിലിന് അടിസ്ഥാനമാക്കി ഉപഗ്രഹവിവരങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

single-img
28 May 2014

prayകാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചിലിന് അടിസ്ഥാനമാക്കിയ ഉപഗ്രഹവിവരങ്ങളുടെ വിശദാംശങ്ങള്‍ മലേഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. വിമാനത്തിന്റെ സഞ്ചാരപഥവും ഡാറ്റകളും സംബന്ധിച്ച പൂര്‍ണരൂപമാണ് മലേഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.

 

 

 

 

മാര്‍ച്ച് എട്ടിന് കാണാതായ വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 238 യാത്രക്കാര്‍ ഉണ്ടായിരുന്നു. വിവരങ്ങള്‍ പുറത്തുവിടണമെന്ന് ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

 

 

 

ബ്രിട്ടീഷ് ഉപഗ്രഹ വിശകലന കമ്പനിയായ ‘ഇന്‍മര്‍സാറ്റ്’ നല്‍കിയ വിവരങ്ങളാണ് പ്രസിദ്ധപ്പെടുത്തിയത്. അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുന്‍പുവരെ വിമാനവും വിവിധ ഉപഗ്രഹങ്ങളും തമ്മിലുള്ള ആശയവിവനിമയ വിവരങ്ങള്‍ 47 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ ഉണ്ട്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 2500 കിലോമീറ്റര്‍ മാറി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്ത് വിമാനം തകര്‍ന്നെന്ന നിഗമനവും ഇതില്‍ ഉള്‍പ്പെടും.