പ്രത്യേകപദവി എടുത്തുകളഞ്ഞാല്‍ കാശ്മീര്‍ ഇന്ത്യയിലുണ്ടായരിക്കില്ലെന്ന് ഒമര്‍ അബ്ദുള്ള; കാശ്മീര്‍ ഒമറിന്റെ കുടുംബസ്വത്തല്ലെന്ന് ആര്‍.എസ്.എസ്

single-img
28 May 2014

Kashmir_map.svgകാശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനയുടെ 370 -ാം അനുച്ഛേദം മാത്രമാണെന്നും പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ലെന്നുമുള്ള ജമ്മു- കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയ്ക്ക് കാശ്മീര്‍ ഒമറിന്റെ കുടുംസ്വത്തല്ലെന്ന മറുപടിയുമായി ആര്‍എസ്എസ് വക്താവ് റാം മാധവന്റെ മറുപടി.

കാശ്മീര്‍ കുടുംബസ്വത്തെന്നാ ണോ ഒമര്‍ കരുതുന്നതെന്നും ഭരണഘടനയിലെ അനുച്ഛേദം 370 എടുത്തുകളഞ്ഞാലും ഇല്ലെങ്കിലും ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ തന്നെ ഭാഗമാണ്, അവിഭാജ്യഘടകമാണെന്നും റാം മാധവ് ട്വിറ്ററിലൂടെ പറഞ്ഞു.

കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് ഇന്നലെ പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍, ഈ പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് മന്ത്രി അതു നിഷേധിച്ചു. താന്‍ പറഞ്ഞ തു മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാ നിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു. കാഷ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുമെന്നു ബിജെപി നേരത്തെതന്നെ പ്രഖ്യാപിച്ചതാണ്. കാഷ്മീരില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണ റാലികളിലും നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കിയപ്പോള്‍ പ്രത്യേക പദവി കാഷ്മീരിന്റെ വികസനത്തിന് ഉപകരിക്കുമെങ്കില്‍ അതിനെ പാര്‍ട്ടി എതിര്‍ക്കുകയില്ലെന്ന് ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.