250 ഗ്രാം സ്വര്‍ണം വീതം വിഴുങ്ങിയെത്തിയ നാലു യുവാക്കളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി

single-img
28 May 2014

goldനെടുമ്പാശേരി വിമാനത്താവളത്തില്‍ 250 ഗ്രാം സ്വര്‍ണം വീതം വിഴുങ്ങിയെത്തിയ നാലു പേരെ കസ്റ്റംസ് പിടികൂടി. തൃശിനാപ്പള്ളി സ്വദേശികളായ യുവാക്കളില്‍ നിന്ന്ും സ്‌കാനിംഗിനിടെയാണ് സ്വര്‍ണം പിടികൂടിയത്.

ഏഴ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചയാളെ കരിപ്പൂര്‍ വിമാനത്താവളത്തിലും പിടികൂടിയിട്ടുണ്ട്. 23 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.