മാനവവിഭവശേഷി മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി കോണ്‍ഗ്രസ്-ബിജെപി തർക്കം

single-img
28 May 2014

smrithമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യംചെയ്ത് കോണ്‍ഗ്രസ് രംഗത്ത് . എന്നാൽ ഇതിന് മറുപടിയായി സോണിയയുടെ യോഗ്യത വെളിപ്പെടുത്തണമെന്ന് ബിജെപി അവെശ്യപ്പെട്ടു .

 

 

 

മാനവവിഭവശേഷി വകുപ്പ് മന്ത്രിക്ക് ബിരുദംപോലുമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ പരിഹാസം. ഐഐടി, ഐഐഎം പോലുള്ള സ്ഥാപനങ്ങളിലെ ബിരുദധാരികളുമായി ഇടപെടുന്ന മന്ത്രിയാകുമ്പോള്‍ അര്‍ഹിക്കുന്ന ആദരവ് കിട്ടുമോയെന്നാണ് കോണ്‍ഗ്രസ് നേതാക്കളടെ ചോദ്യം.

 

 

 

ഇതിന് മറുപടിയായാണ് സോണിയ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ഉമ ഭാരതി രംഗത്തെത്തിയത്.

 

 

സോണിയ ഗാന്ധിയുടെ യോഗ്യതകള്‍ കാണട്ടെയെന്നും എന്നിട്ടുമതി സ്മൃതി ഇറാനിയുടെ യോഗ്യതകളെപറ്റി ചോദിക്കാനെന്നും ഉമ ഭാരതി തുറന്നടിച്ചു. ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ് വിയും രംഗത്തുവന്നു.