ഉത്തരേന്ത്യയില്‍ നിന്നും രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന കുട്ടികളെ ജുവനൈല്‍ ഹോമിലേക്കു മാറ്റി

single-img
28 May 2014

malappuram (1)രേഖകളില്ലാതെ ട്രെയിനില്‍ ഉത്തരേന്ത്യയില്‍ നിന്ന് കൊണ്ടുവന്ന കുട്ടികളില്‍ 123 പേരെ തൃശൂര്‍ രാമവര്‍മപുരം ജുവനൈല്‍ ഹോമിലെത്തിച്ചു. മലപ്പുറത്തെ വെട്ടത്തൂരിലുള്ള അന്‍വാഹുല്‍ ഹൂദ യത്തീംഖാനയിലേക്കു കൊണ്ടുവന്നതാണ് ഈ കുട്ടികളെ. രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ 123 കുട്ടികളെയും മലപ്പുറത്തു നിന്നും രാമവര്‍മപുരം ജുവനൈല്‍ ഹോമിലെത്തിച്ചു. ഇവിടെ എല്ലാ കുട്ടികളെയും താമസിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ജില്ലയിലെ അംഗീകാരമുള്ള അഞ്ചു ഓര്‍ഫനേജുകളിലേക്ക് കുട്ടികളെ മാറ്റാനും തീരുമാനമായിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിയുമായി ബന്ധപ്പെട്ട് കുട്ടികളെ തിരിച്ചയക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.