ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി ഹരിത ട്രിബ്യൂണല്‍ വിധി

single-img
28 May 2014

aranmula airportആറന്മുള വിമാനത്താവളപദ്ധതിക്കെതിരായ ഹര്‍ജിയില്‍ വാദംകേട്ട ദേശീയ ഹരിത ട്രിബ്യൂണല്‍ വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി. ഹരിതട്രിബ്യൂണലിന്റെ ചെന്നൈ ദക്ഷിണമേഖലാ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആറന്മുള പൈതൃകഗ്രാമ കര്‍മസമിതി അടക്കം അഞ്ചുപേരാണ് ആറന്മുള വിമാനത്താവളത്തിനു നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരിതട്രിബ്യൂണലില്‍ ഹര്‍ജി നല്കിയത്.

ഹര്‍ജിക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയത്. പദ്ധതിപ്രകാരമുള്ള ഒരു നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്നും ട്രിബ്യൂണല്‍ അറിയിച്ചു.