കത്തോലിക്കാ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ചെകുത്താനെ ആരാധിക്കുന്നതിലും ഹീനം: ഫ്രാന്‍സീസ് മാര്‍പാപ്പ

single-img
28 May 2014

Pope Francis കത്തോലിക്കാ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത നടപടി ക്ഷമിക്കാനാവില്ലെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ.സാത്താന്‍ ആരാധനയിലും ഹീനമായ നടപറ്റിയാണു ഇതെന്നും പാപ്പ പറഞ്ഞു.വൈദികരുടെ പീഡനത്തിന് ഇരയായ ഒരു സംഘം കുട്ടികളുമായി താന്‍ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തുമെന്നും മാര്‍പാപ്പ അറിയിച്ചു.

ഇത്തരം പ്രവൃത്തി ചെയ്യുന്ന പുരോഹിതര്‍ ദൈവത്തിന്റെ സഭയെ വഞ്ചിക്കുകയാണെന്നും മിഡില്‍ ഈസ്റ്റ് പര്യടനത്തിനു ശേഷം റോമിലേക്ക് പുറപ്പെടവേ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ദുരുപയോഗിക്കപ്പെട്ട എട്ടു കുട്ടികളുടെ സംഘത്തിനു പുറമേ വൈദികരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിഷന്‍ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ സീന്‍ പാട്രിക് ഒമാല്ലിയുമായും അടുത്ത മാസം വത്തിക്കാനില്‍ മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും.