വിഴിഞ്ഞം പദ്ധതി; ഹരിത ട്രിബ്യൂണല്‍ ഹര്‍ജി ഇന്നു പരിഗണിക്കും

single-img
27 May 2014

OWC_vizhinjamവിഴിഞ്ഞം തുറമുഖപദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈയിലെ ദക്ഷിണമേഖലാ ബഞ്ച് ഇന്നു പരിഗണിക്കും. പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരാണ് ഹര്‍ജി നല്കിയത്.

വേണ്ടത്ര പഠനമില്ലാതെയാണ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.