അബ്കാരി കേസുകള്‍ കൂടുന്നത് പോസിറ്റീവായി കാണണമെന്ന് കെ. ബാബുവിനോട് സുധീരന്‍

single-img
27 May 2014

1389273219_sudheeranബാറുകള്‍ അടച്ചിട്ടത് അബ്കാരി കേസുകള്‍ കൂടാന്‍ കാരണമായെന്ന എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ പരാമര്‍ശത്തിന് അബ്കാരി കേസുകള്‍ കൂടുന്നത് പോസിറ്റീവായി കാണണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ മറുപടി. എക്‌സൈസ് വകുപ്പിന്റെ കാര്യക്ഷമത തെളിയിക്കുന്നതാണ് ഇതെന്നും സുധീരന്‍ പറഞ്ഞു.

ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്പന കുത്തനെ കൂടിയെന്നും ദിനംപ്രതി അബ്കാരി കേസുകള്‍ കൂടിയതായും കെ. ബാബു പറഞ്ഞിരുന്നു. വ്യാജമദ്യവും യഥേഷ്ടം ലഭിക്കുന്നതിനോടൊപ്പം ആശങ്കാജനകമായ സ്ഥിതി നേരിടാന്‍ എക്‌സൈസ് വകുപ്പ് പര്യാപ്തമല്ലെന്നും മന്ത്രി കെ. ബാബു പറഞ്ഞു.