അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി; മൊഴി നല്കാന്‍ സമയം നല്കണമെന്ന സരിതയുടെ ആവശ്യം കോടതി തള്ളി

single-img
27 May 2014

Sarithaആശുപത്രിയിലായതിനാല്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ മൊഴി നല്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ ആവശ്യം കോടതി തള്ളി. അഞ്ചു ദിവസം കൂടി സാവകാശം അനുവദിക്കണമെന്ന സരിതയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. 29ന് തന്നെ സരിത മൊഴി നല്കണമെന്ന് കോടതി നിര്‍ദേശിച്ചു.