സരിത നായര്‍ക്കു സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു സമയം അനുവദിച്ചു

single-img
27 May 2014

Sarithaസോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്കു സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു പത്തു ദിവസം കൂടി അനുവദിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

കൊച്ചി പനമ്പിള്ളിനഗറിലെ ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ഓഫീസില്‍ ഇന്നലെ വൈകുന്നേരം അഞ്ചിനു സരിത നേരിട്ടെത്തി കൂടുതല്‍ സമയം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചു. കമ്മീഷന്‍ നല്‍കിയ നോട്ടീസില്‍ 21 ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണു നിര്‍ദേശിച്ചിരുന്നത്. വ്യവഹാരവുമായി കോടതികളില്‍നിന്നു കോടതികളിലേക്കു സഞ്ചരിക്കേണ്ടി വരുന്നതിനാലാണു കമ്മീഷനു മറുപടി നല്‍കാന്‍ സാധിക്കാതെ പോയതെന്നു സരിത പിന്നീടു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.