നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു എന്ന് നവാസ് ഷെരീഫ്

single-img
27 May 2014

navasഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി താൻ നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു എന്നും ഏറ്റുമുട്ടലുകളെ സഹകരണമാക്കി മാറ്റാനാണ് ശ്രമിക്കേണ്ടതെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. ഇരു രാജ്യങ്ങളെയും സംബന്ധിച്ചടത്തോളം ഇതൊരു ചരിത്ര മുഹുർത്തമാണെന്നും മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

 

ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നത് ഒരു രാജ്യത്തിനും നല്ലതല്ല. ഏഷ്യൻ മേഖലയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടി ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. സമാധാനവും സ്ഥിരതയും പുലരാതെ പൊതുലക്ഷ്യം നേടാൻ ഇരു രാജ്യങ്ങൾക്കും ആവില്ല. അവിശ്വാസത്തിന്റെ പാതയിൽ നിന്ന് മാറേണ്ടിയിരിക്കുന്നു എന്നും ഷെരീഫ് പറഞ്ഞു.