റീജണല്‍ കാന്‍സര്‍ സെന്‍ററിനെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്താന്‍ 120 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു: ആരോഗ്യവകുപ്പ് മന്ത്രി

single-img
27 May 2014

rccറീജണല്‍ കാന്‍സര്‍ സെന്‍ററിനെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്താന്‍ 120 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. കേന്ദ്ര വിഹിതത്തില്‍ ഉള്‍പ്പെടുന്ന 84.15 കോടി കേന്ദ്രം അനുവദിച്ചു. പദ്ധതിക്ക് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയമാണ് അനുമതി നല്കിയത്.

 

 

 

 

 

ഉപകരണങ്ങള്‍ വാങ്ങുന്നതിനും അവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് 120 കോടി രൂപ വിനിയോഗിക്കുക. മൊത്തം ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുസംബന്ധിച്ച കരാറില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആര്‍.സി.സി യും ഉടന്‍ ഒപ്പുെവയ്ക്കും.ശശി തരൂര്‍ എം.പി യുടെ സഹായത്തോടെയാണ് കേന്ദ്ര സഹായം നേടിയെടുത്തതെന്ന് മന്ത്രി അറിയിച്ചു.