കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം

single-img
27 May 2014

cabinet-meet2_650_052714073218രാജ്യത്തെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി എം.ബി. ഷായാണ് അന്വേഷണ സംഘത്തലവൻ. ജസ്റ്റിസ് പാസായത്തും അന്വേഷണ സംഘത്തിലുണ്ടാകും. ഇവരെക്കൂടാതെ സി.ബി.ഐ,​ റോ,​ ഇന്റലിജൻസ് എന്നീ വിഭാഗങ്ങളുടെ മേധാവികളും റിസർവ്വ് ബാങ്ക് ഗവർണ്ണറും അന്വേഷണ സംഘത്തിലുണ്ട്. നരേന്ദ്ര മോഡി മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം.

 

സര്‍ക്കാറിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിഷയമാണ് ഇതെന്നും പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ ആത്മാര്‍ഥതയ്ക്ക് തെളിവാണ് എസ്.ഐ.ടി. രൂപവത്കരണമെന്നും മന്ത്രിസഭാതീരുമാനം വിശദീകരിച്ചുകൊണ്ട് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.