ദേശീയസുരക്ഷാ ഉപദേഷ്ടാവായി അജിത് കുമാര്‍ ഡോവല്‍ ചുമതലയേല്‍ക്കും

single-img
27 May 2014

Dovelദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഇന്റലിജന്റ്‌സ് ബ്യൂറോ മുന്‍ മേധാവി അജിത് കുമാര്‍ ഡോവല്‍ ചുമതലയേല്‍ക്കും. 1968 ബാച്ചിലെ കേരള കേഡര്‍ ഐപിഎസ് ഓഫീസറാണ് അജിത് കുമാര്‍. മിസോറാം കലാപം, പഞ്ചാബ് കലാപം, കാശ്മീര്‍ പ്രശ്‌നം തുടങ്ങിയ ആഭ്യന്തര കലാപങ്ങള്‍ ഒതുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള ഡോവല്‍ ഏറെക്കാലം വേഷ പ്രഛന്നനായി ബര്‍മയിലും ചൈനയുടെ അതിര്‍ത്തിക്കുള്ളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിക്കിം ഇന്ത്യയോടൊപ്പം ചേരുന്നതിനു നിര്‍ണായക പങ്കു വഹിച്ചതും ഇദ്ദേഹമാണ്.

പഞ്ചാബില്‍ നടന്ന ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടറിലും പങ്കെടുത്തിട്ടുണ്ട്. 1983 മുതല്‍ 1987 വരെ പാക്കിസ്ഥാനില്‍ സേവനമനുഷ്ഠിച്ച ഡോവല്‍ ഇന്ത്യാ വിരുദ്ധ ഭീകരരെ നേരിടുന്ന നിരവധി ഓപ്പറേഷനില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. 1999ല്‍ ഇന്ത്യയുടെ വിമാനം കാണ്ഡഹാറിലേക്കു റാഞ്ചിക്കൊണ്ടു പോയപ്പോള്‍ ഭീകരരുമായുള്ള ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ചതും ഇദ്ദേഹമായിരുന്നു.