കാര്‍ബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നത് തുടര്‍ന്നാല്‍ മാമ്പഴവില്‍പ്പന നിരോധിക്കേണ്ടി വരും:മുഖ്യമന്ത്രി

single-img
27 May 2014

mangoകാര്‍ബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നത് തുടര്‍ന്നാല്‍ മാമ്പഴവില്‍പ്പന നിരോധിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് സര്‍ക്കാരിന് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരുടെ എത്രയോ ഇരട്ടി ആള്‍ക്കാരാണ് അനാരോഗ്യ ഭക്ഷണം കാരണം മരിക്കുന്നത്. പരിശോധിക്കാന്‍ ആരുമില്ലെന്ന അവസ്ഥയ്ക്ക് മാറ്റം വരും. സുരക്ഷിത ഭക്ഷണസാധനങ്ങള്‍ വില്‍ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 
ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന ഊര്‍ജിത ഭക്ഷ്യസുരക്ഷാ വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 
മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷനായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പഴം,പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവയിലെ കീടനാശിനിയുടെ അംശം അടക്കമുള്ളവ ഒഴിവാക്കാന്‍ അതത് സംസ്ഥാന സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിവരികയാണെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു.