രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 7.5 ടണ്‍ മാമ്പഴം പിടികൂടി

single-img
27 May 2014

mangoതമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 7.5 ടണ്‍ മാമ്പഴം ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടി.

 

 

 

 

തുത്തുക്കുടി ബസ് സ്റ്റാന്‍ഡിനുസമീപമുള്ള ഗോഡൗണില്‍ നിന്നാണ് കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം പിടികൂടിയത്. വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കാനായി സൂക്ഷിച്ചവയായിരുന്നു മാമ്പഴം.

 

 

 
നേരത്തെ കേരളത്തില്‍ രാസവസ്തുഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകള്‍ വില്പന നടത്തിയാല്‍ മാമ്പഴ വില്പന തന്നെ നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു.