കാലിലെ മുഴ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ മൂത്രനാളത്തിലെ ശസ്ത്രക്രീയ:മൂത്രതടസം നീക്കൽമാത്രമാണു നടന്നതെന്ന് കണ്ടെത്തൽ

single-img
27 May 2014

stock-footage-senior-doctor-performing-operation-using-surgical-equipment-helped-by-surgical-team-anesthetistകാലിലെ മുഴ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ മൂത്രനാളത്തിൽ ശസ്ത്രക്രീയ നടത്തിയ സംഭവത്തിൽ നടത്തിയ തെളിവെടിപ്പിൽ മൂത്രതടസം നീക്കൽമാത്രമാണു നടന്നതെന്ന് കണ്ടെത്തൽ.കുട്ടിയെ മൂത്രതടസ്സം സംബന്ധിച്ച ചിലിൽസയ്ക്കായി ഡോക്ടറെ കാണിച്ചിരുന്നു.അതിനാലാണു പ്രസ്തുത ശസ്ത്രക്രീയ നടത്തിയതെന്ന് തെളിവെടിപ്പിൽ ഡോക്ടർ പറഞ്ഞു.എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ ഇത് നിഷേധിച്ചിട്ടുണ്ട്.

മൂത്രതടസ്സം നീക്കൽ മാത്രമാണു ഉണ്ടായതെന്നാണു ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം മേധാവി വി.യു ജയശ്രീ നടത്തിയ തെളിവെടിപ്പിലെ പ്രാഥമിക കണ്ടെത്തൽ.ഡോക്ടറന്മാരിൽ നിന്നും ആശുപത്രി ജീവനക്കാരിൽ നിന്നും തെളിവെടുത്തു.കോലഞ്ചേരി മെഡിക്കൽ കോളെജിൽ ഇപ്പോൾ കുട്ടിയെ ചികിൽസിക്കുന്ന ഡോക്ടറിൽ നിന്നും തെളിവെടുത്തു.