സച്ചിന്റെ ഫുട്ബോൾ ടീമിന് പേരായി കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോൾ ക്ളബ്

single-img
27 May 2014

Screenshot_39ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ ടീമിന്റെ പേര് കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോൾ ക്ളബ് എന്നായിരിക്കുമെന്ന് സച്ചിൻ ടെണ്ടുൽക്കർ. ആരാധകർ തന്നെ മാസ്റ്റർ ബ്ളാസ്റ്റർ എന്നാണ് വിളിക്കുന്നതെന്നും അതിനാലാണ് ബ്ളാസ്റ്റേഴ്സ് എന്നത് ടീമിന്റെ പേരിലും ഉൾപ്പെടുത്തിയതെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സച്ചിൻ പറഞ്ഞു.

കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസഡറാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണവും സച്ചിൻ ടെൻഡുൽക്കർ സ്വീകരിച്ചു. കേരളത്തിൽ ലഭിച്ച സ്വീകരണത്തിൽ സന്തോഷമുണ്ടെന്നും സച്ചിൻ പറഞ്ഞു