എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

single-img
27 May 2014

dreyghreyhgഎട്ടുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു.തിങ്കളാഴ്ച വൈകിട്ടി പുനലൂർ ഇടമൺ ഉദയഗിരി ചരുവ് കാലയിലാണു സംഭവം.മാജിത(24) ആണു കൊല്ലപ്പെട്ടത്.സംഭവത്തിൽ ഭർത്താവ് കെ.ജാഫർഖാനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവശേഷം മുങ്ങിയ പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.

ഒന്നരവർഷം മുൻപാണു ജാഫർ ഖാനും മാജിതയും വിവാഹിതരായത്.സംശയത്തിന്റെ പേരിൽ ഇവർ തല്ലിൽ വഴക്ക് നിത്യസംഭവമായിരുന്നു.ഇന്നലെ വൈകുന്നേരവും ഇവർ തമ്മിൽ വഴക്കുണ്ടായി.വഴക്കിനിടെ കറിക്കത്തികൊണ്ട് മാജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തുക ആയിരുന്നു.

മാജിതയ്ക്ക് മറ്റ് പലരുമായി അടുപ്പമുണ്ടേന്ന സംശയമാണു കൊലയ്ക്ക് ഇടയാക്കിയതെന്ന് പോലീസ് പറയുന്നു.അടച്ചിട്ട മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മാജിതയുടെ മൃതദേഹം കിടന്നിരുന്നത്.കൊലപാതകത്തിനു ഉപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്